Breaking News
പി.എന്‍.ബാബുരാജന് കാഞ്ചാനി അവാര്‍ഡ്
ദോഹ. ഐസിബിഎഫിന്റെ ഈ വര്‍ഷത്തെ കാഞ്ചാനി അവാര്‍ഡ് പി.എന്‍.ബാബുരാജന്. ഐസിസി പ്രസിഡണ്ട്, ഐസിബിഎഫ് പ്രസിഡണ്ട്, സംസ്‌കൃതി ജനറല്‍ സെക്രട്ടറി, കൈരളി ചാനല്‍ പ്രതിനിധി തുടങ്ങിയ വിവിധ തലങ്ങളില്‍ സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ച കമ്മ്യൂണിറ്റി ലീഡറാണ് പി.എന്‍.ബാബുരാജന്‍ .
ഇന്നലെ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഐസിബിഎഫ് ദിനാഘോഷ ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ അവാര്‍ഡ് സമ്മാനിച്ചു.