Breaking News
നവംബറില്‍ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ 10% ഉയര്‍ന്ന് 7.9 ബില്യണ്‍ റിയാലിലെത്തിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ നവംബറില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 നവംബറിലെ 7.21 ബില്യണ്‍ റിയാല്‍, 2022 നവംബറിലെ 6.84 ബില്യണ്‍ റിയാല്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 നവംബറില്‍ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ 7.90യി ബില്യണ്‍ റിയാലിലെത്തി. ഇത് 10ശതമാനം വര്‍ദ്ധനവ് കാണിക്കുന്നു.
പോയിന്റ് ഓഫ് സെയില്‍ ഡിവൈസുകളുടെ എണ്ണം2023 നവംബറില്‍ 69,128 ഉം 2022 നവംബറില്‍ 63,821 ഉം ആയിരുന്നത് ഈ വര്‍ഷം നവംബറില്‍ 75,755 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.