ഖത്തര്‍ ദേശീയ ദിനം ആഘോഷമാക്കി ഖത്തര്‍ വെളിച്ചം
ദോഹ.ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ വെളിച്ചം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബുധനാഴ്ച ഐന്‍ – ഖാലിദിലെ ടേസ്റ്റി ടീ റെസ്റ്റോറന്റില്‍ വെച്ച് നടന്ന കലാ പരിപാടികള്‍ ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5 മണി വരെ അക്ഷരാര്‍ത്ഥത്തില്‍ വെളിച്ചം പ്രവര്‍ത്തകര്‍ ആഘോഷമാക്കുകയായിരുന്നു . ദോഹയിലെ പ്രമുഖ കലാകാരമാര്‍ അവതരിപ്പിച്ച ഗാനമേള നാഷണല്‍ ഡേ ആഘോഷത്തിന് നിറം പകര്‍ന്നു.
ഖത്തറിന്റെ ദേശീയ ദിനത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ഗാനോപഹാരം അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. ഗായകരായ റസ്ലിഫ്, നസീര്‍ സുറുമി കണ്ണൂര്‍, മുഹമ്മദ് ഫൈസല്‍ കണ്ണൂര്‍, അഫ്‌സല്‍ കണ്ണൂര്‍, ഷാഹിദ് ഷാ കോഴിക്കോട്, ജാബിര്‍ കോഴിക്കോട്, റസിയ കണ്ണൂര്‍, അക്ബര്‍ പുതിയിരുത്തി എന്നിവരുടെ ഗാനങ്ങള്‍ ആഘോഷ വേദിയെ ഇളക്കി മറിച്ചു. മീഡിയ അംഗം മുനീര്‍ പിപി യുടെ മകള്‍ ഹനീന അബ്ദുസ്സലാം അവതാരികയായി വേദിയെ നിയന്ത്രിച്ചു.
വെളിച്ചം ചെയര്‍മാന്‍ ജിന്നന്‍ മുഹമ്മദുണ്ണി , സില്‍വര്‍ സ്റ്റാര്‍ ട്രെഡിങ്ങ് എംഡി സുദര്‍ശനന്‍ , വെളിച്ചം സെക്രട്ടറി ഉമ്മര്‍ ഒവി എന്നിവരുടെ സാന്നിധ്യത്തില്‍ ആഘോഷ പരിപാടികളുടെ ഉത്ഘാടനം അബ്ദുല്‍ ജലീല്‍ പികെഎം നിര്‍വഹിച്ചു. ശഫാഅത്ത് വെളിയംകോട് ആധ്യക്ഷത വഹിച്ചു. റഫീഖ് സൂപ്പി ആശംസകളര്‍പ്പിച്ചു സംസാരിച്ചു . പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റഫീഖ് പന്തല്‍ സ്വാഗതവും, ശിഹാബ് ആട നന്ദിയും പറഞ്ഞു.