Breaking News
സിറിയന്‍ നേതാക്കളുമായി ചര്‍ച്ചക്ക് ഖത്തര്‍ പ്രധാന മന്ത്രി ഡമാസ്‌കസില്‍
ദോഹ. സിറിയയുടെ പുതിയ ഭരണകൂടത്തിന്റെ നേതാവ് അഹമ്മദ് അല്‍ ഷാറയുമായി ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബ്‌നു അബ്ദുറഹിമാന്‍ ബിന്‍ ജാസിം അല ഥാനി ഡമാസ്‌കസിലെത്തി. സിറിയയ്ക്ക് ഖത്തറിന്റെ ശക്തമായ പിന്തുണ ഉറപ്പിക്കുന്ന നടപടിയാണിത്.