Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്ന് 949 രോഗികള്‍, രണ്ട് മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. ഇന്ന് 949 രോഗികള്‍, ചികിത്സയിലായിരുന്ന 34, 65 വയസ്സ് പ്രായമുള്ള രണ്ട് പേര് മരണപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 322 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11682 പരിശോധനകളില്‍ 144 യാത്രക്കാരടക്കം 949 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 521 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 18827 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 246 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1743 ആയി. 38 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 428 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.