‘ഡിറ്റാച്ച്” യൂത്ത് ഫോറം ലഹരിവിരുദ്ധ കാമ്പയിന് തുടക്കം

ദോഹ: യൂത്ത് ഫോറം ഖത്തര്‍ ഫെബ്രുവരി 20 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന ”ഡിറ്റാച്ച്” ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി. റേഡിയോ സുനോയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ക്യാമ്പയിനിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍, വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ആസാദ്, മുഹ്‌സിന്‍ മുഹമ്മദ്, റേഡിയോ സുനോ എം ഡി അമീര്‍, ഓപ്പറേഷന്‍ മാനേജര്‍ ജേക്കബ്, ആര്‍.ജെ. അഷ്ടമി എന്നിവര്‍ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായി മിനിസ്ട്രി ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഡിപാര്‍ട്മെന്റുമായി സഹകരിച്ച് നടത്തുന്ന ബോധവല്‍കരണ ക്ലാസ്,ബോധവല്‍ക്കരണ റീല്‍സ്, ഫ്‌ലയേഴ്‌സ്, റേഡിയോ ടോക്‌സ്, യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള യൂത്ത് മീറ്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.