വിശുദ്ധ ഖുര്‍ആന്‍ മലയാളസാരം പ്രകാശനം ചെയ്തു

തേഞ്ഞിപ്പാലം :ഡോ. യൂസുഫ് മുഹമ്മദ് നദ് വി തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ മലയാളസാരം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം സംഘടിപ്പിച്ച ദേശീയ അറബി ഭാഷ ശില്‍പശാലയില്‍ വച്ച് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മുന്‍ തലവനുമായ ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍ അറബിക് വിഭാഗം മേധാവി ഡോ. ടി എ അബ്ദുല്‍ മജീദിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.
വിജ്ഞാനവും ശാസ്ത്രവും സാഹിത്യവും വികസിക്കുന്നതോടൊപ്പം ഖുര്‍ആന്‍ പഠനത്തിന്റെ കാലിക പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും അതിന്റെ തെളിവാണ് വര്‍ദ്ധിച്ചുവരുന്ന ഖുര്‍ആന്‍ പഠനങ്ങളും ഗവേഷണങ്ങളുമെന്നും ചടങ്ങില്‍ സംസാരിക്കവേ ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍ അഭിപ്രായപ്പെട്ടു.
ഖുര്‍ആന്റെ ആശയസാരം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ സഹായിയാണ് ഡോ. യൂസുഫ് മുഹമ്മദ് നദ് വിയുടെ വിശുദ്ധ ഖുര്‍ആന്‍ മലയാളസാരമെന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് എന്‍. എ. എം .അബ്ദുല്‍ഖാദര്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു.
ഡോ. ഇ. അബ്ദുല്‍ മജീദ്, ഡോ. മുനീര്‍ ഹുദവി , ഡോ. അലി നൗഫല്‍, അബ്ദുറഹിമാന്‍ മങ്ങാട്, ഡോ. പി.ടി. സൈനുദ്ദീന്‍
ഡോ. അബ്ദുല്ലത്തീഫ് ഫൈസി, മുജീബ് റഹ് മാന്‍ എജുമാര്‍ട്ട് പ്ലസ് എന്നിവര്‍ സംബന്ധിച്ചു