Local News
ഫോക്കസ് ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡ് അമേരിക്കന്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ രക്ത ദാതാക്കളായി പങ്കെടുത്തു.
അമേരിക്കന്‍ ഹോസ്പിറ്റല്‍ മാനേജര്‍ ഇഖ്ബാല്‍, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍ അമീനു റഹ്‌മാന്‍, ഡോ. റസീല്‍ മൊയ്തീന്‍, ആഷിക് ബേപ്പൂര്‍, മൊയ്തീന്‍ ഷാ, ഹാഫിസ് ശബീര്‍, മിഥ്‌ലാജ് ലത്തീഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ നേതൃത്വം നല്‍കി. സിബി കെ സൈതു, നബീല്‍ ഉമര്‍, നസീഫ്, മുഹമ്മദലി കൊളമ്പില്‍, അബ്ദുല്ല സ്വാലിഹ്, ഉസ്മാന്‍ തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു.