Local News
പ്രഥമ ഏഷ്യന്‍ നട്‌സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്‌സ് പ്രദര്‍ശനം സൂഖ് വാഖിഫില്‍ ആരംഭിച്ചു

ദോഹ: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള 40 കമ്പനികളുടെ പങ്കാളിത്തത്തോടെ സൂഖ് വാഖിഫില്‍ പ്രഥമ ഏഷ്യന്‍ നട്‌സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്‌സ് പ്രദര്‍ശനം ആരംഭിച്ചു.
പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി 2025 മാര്‍ച്ച് 10 വരെ ദിവസവും വൈകുന്നേരം 7.30 മുതല്‍ അര്‍ദ്ധരാത്രി 12 വരെ നീണ്ടുനില്‍ക്കും.
തുര്‍ക്കി, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.