റമദാനിനോടനുബന്ധിച്ച് സ്വദേശികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാംസം ലഭ്യമാക്കാനുള്ള പദ്ധതി നാളെ ആരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനിനോടനുബന്ധിച്ച് സ്വദേശികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മാംസം ലഭ്യമാക്കാനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതി നാളെ ആരംഭിക്കും
ഉചിതമായ വിലയ്ക്ക് ഇറച്ചി ലഭ്യത ഉറപ്പുവരുത്തുന്നതിനും വിപണിയിലെ വിതരണവും ഡിമാന്‍ഡും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും റമദാനില്‍ ഇറച്ചി വില നിശ്ചയിക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ന് തുടക്കമമാവുന്നത്.
ഇതിനായി പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ 30,000 കന്നുകാലികളെ നല്‍കാനും മാംസം പൗരന്മാര്‍ക്ക് സബ്‌സിഡി നിരക്കില്‍ വില്‍ക്കാനും (ഒരു പൗരന് രണ്ട് ആടുകള്‍ എന്ന നിരക്കില്‍) ശനിയാഴ്ച മുതല്‍ വിഡാം ഫുഡ് കമ്പനിയുമായി കരാറിലെത്തിയതായി മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
30-35 കിലോഗ്രാം ഭാരമുള്ള പ്രാദേശിക ആടുകളുടെ വില 1,000 റിയാലായി നിശ്ചയിച്ചിരിക്കുന്നു. അതേ ഭാരമുള്ള സിറിയന്‍ ആടുകള്‍ക്ക് 950 റിയാലായിരിക്കും വില. മാംസം മുറിക്കുന്നതിനും പൊതിയുന്നതിനുമായി 50 റിയാല്‍ അധികമായി നല്‍കണം.