Local News
ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. കടവത്തൂര്‍ ദാറുല്‍ ഉലൂം ഖത്തര്‍ കമ്മിറ്റി ഗ്രീന്‍ ജെര്‍ജീര്‍ ഹോട്ടലില്‍ വിപുലമായ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.
കമ്മ്യൂണിറ്റി ലീഡര്‍ അബ്ദുല്ല പൊയില്‍ അധ്യക്ഷത വഹിച്ച ഇഫ്താര്‍ മീറ്റില്‍ ഹ്രസ്വ സന്ദശനത്തിന് ഖത്തറിലെത്തിയ ദാറുല്‍ ഉലൂം പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ടുമായ ഫിര്‍ദൗസ് സുറൈജ് സഖാഫി റമദാന്‍ സന്ദേശം നല്‍കി. ദാറുല്‍ ഉലൂമിന്റെ മുതിര്‍ന്ന നേതാക്കളായ മഹ്‌മൂദ് നീരൊളിക്കണ്ടി ,സൂപ്പി കെ എം ,സുബൈര്‍ പറമ്പത് ,തയ്യില്‍ ഖാലിദ്, ഇടവന മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു . ഇടവന ജാബിര്‍ നന്ദി പ്രകാശിപ്പിച്ച ചടങ്ങില്‍ ജലീല്‍ പിടികെ, റാഷിദ്, മുനീര്‍ , ഇസ്മായില്‍, മഹ്‌മൂദ് എ പി ,ഫൈസല്‍ ഇ കെ, മുഹമ്മദ് മരക്കാടന്‍ ,അന്‍ഷാദ് തുടങ്ങിയവര്‍ ഇഫ്താര്‍ മീറ്റിനു നേതൃത്വം നല്‍കി.