Local News
ഖത്തര്‍ ടൂറിസത്തിന്റെ ദ ടേസ്റ്റ് ഓഫ് ഖത്തര്‍ റസ്റ്റോറന്റ് റേറ്റിംഗ് പ്രോഗ്രാമില്‍ ഇടം നേടി ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ്

ദോഹ. സ്വാദിഷ്ടമായ അറബി, കുവൈത്തി, ഭക്ഷണങ്ങള്‍ക്ക് പേര് കേട്ട സൂഖ് വാഖിഫിലെ ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് ഖത്തര്‍ ടൂറിസത്തിന്റെ ദ ടേസ്റ്റ് ഓഫ് ഖത്തര്‍ റസ്റ്റോറന്റ് റേറ്റിംഗ് പ്രോഗ്രാമില്‍ ഇടം നേടി . ഖത്തറിന്റെ ഭക്ഷ്യ സംസ്കാരം ഉയര്‍ത്തിപ്പിടിച്ച് രുചികരമായ ഭക്ഷണ വിഭവങ്ങള്‍ മികച്ച രീതിയില്‍ നല്‍കുന്നതിനുള്ള അംഗീകാരമാണ് ഇതെന്ന് മാനേജ്മെന്റ് പ്രതികരിച്ചു.
റമദാനില്‍ സവിശേഷമായ വിഭവങ്ങളാണ് ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.