
ആരോഗ്യനില വഷളാകുന്ന കോവിഡ് രോഗികള്‍ക്ക് പുതിയ മരുന്ന് പരീക്ഷിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ആരോഗ്യനില വഷളാകുന്ന കോവിഡ് രോഗികള്‍ക്ക് പുതിയ മരുന്ന് പരീക്ഷിച്ച് ഖത്തര്‍. കോവിഡ്- ബാധിച്ച് ആരോഗ്യനില വഷളാകുന്നതിന് മുമ്പായി പുതിയ മരുന്നിന്റെ ഒരു ഡോസ് സിരകളിലൂടെ കുത്തിവെക്കുകയണ് ചെയ്യുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി പറഞ്ഞു.
പുതിയ മരുന്നിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ആരോഗ്യനില വഷളാകുമെന്ന് കരുതുന്ന രോഗികള്‍ക്ക് മാത്രമാണ് ഈ മരുന്ന് നല്‍കുന്നത്. അതിനാല്‍ അവരുടെ ആരോഗ്യനില വഷളാകാതെ സൂക്ഷിക്കാനാകും. ശരീരത്തില്‍ വൈറസിന്റെ പുനരുല്‍പാദനം തടയുന്നതിനാണ് ഈ ചികിത്സ നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് ഈ ചികിത്സ നല്‍കുന്നതെന്നും അത്തരം ചികിത്സ ആവശ്യമുള്ള രോഗികളെ ഞങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നുവെന്നും ഡോ. അല്‍ മസ്‌ലമാനി പറഞ്ഞു