ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള അപേക്ഷകള്‍ ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളില്‍ നാളെ മുതല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള അപേക്ഷകള്‍ ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം തന്നെ ഇന്ത്യയടക്കം 7 രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു.
വിവിധ വകുപ്പുകളിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ (പുരുഷന്മാര് / സ്ത്രീകള്‍) എന്‍ട്രി വിസകള്‍ക്കുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കാന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചു.
ഖത്തര്‍ വിസ സെന്റര്‍ വെബ്സൈറ്റ് വഴി അപ്പോയന്റ്മെന്റ് എടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. അതിനായി ഈ ലിങ്കില്‍ അമര്‍ത്തുക https://www.qatarvisacenter.com/home
കേരളത്തില്‍ കൊച്ചിയിലാണ് ഖത്തറിന് വിസ സെന്ററുളളത്.
മുംബൈ, ദില്ലി, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഖത്തര്‍ വിസ കേന്ദ്രങ്ങളുള്ളത്