Uncategorized

ആഗസ്റ്റ് മാസത്തില്‍ വിവിധ വിനോദ, വിജ്ഞാന പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

റഷാദ് മുബാറക്

ദോഹ : ആഗസ്റ്റ് മാസത്തില്‍ വിവിധ വിനോദ, വിജ്ഞാന പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും, സംഗീത പ്രേമികള്‍ക്കുമാണ് ആകര്‍ഷകമായ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.

കുട്ടികള്‍ക്കായുള്ള റീഡിംഗ് ചാലഞ്ച്, യുവാക്കള്‍ക്കായുള്ള വിര്‍ച്വല്‍ സമ്മര്‍ ക്യാമ്പ്, അമേരിക്കന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ ബാന്റിന്റെ സംഗീത കച്ചേരി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

കോവിഡ് സാഹചര്യത്തില്‍ പരിപാടികള്‍ ഓണ്‍ലൈനായാണ് നടക്കുക. പരിപാടിയുടെ വിശദാംശങ്ങള്‍ക്കായി https://www.qnl.qa/en/events സന്ദര്‍ശിക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!