- May 20, 2022
- Updated 8:52 am
BREAKING NEWS
- May 17, 2022
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 253 പേര് പിടിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 253 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 247 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് കോവിഡ്
- May 17, 2022
വീണ്ടും പൊടിയില്‍ മുങ്ങി ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. രണ്ട് ദിവസത്തെ ഇടവേളക്ക്് ശേഷം വീണ്ടും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അടിച്ചുവീശാന്‍ തുടങ്ങിയത് ജനജീവിതം ദുസ്സഹമാക്കുന്നു. ഇന്ന് രാവിലെ മുതല്‍ തന്നെ പൊടിയില്‍ മുങ്ങിയ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലും കാണാനായത്. പുറത്ത് ജോലിയെടുക്കുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്. പൊടിക്കാറ്റ് കണക്കിലെടുത്ത് തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കുവാന്‍
- May 16, 2022
സിദ്ര മെഡിസിന് സായാഹ്ന ക്ളിനിക്കുകള്‍ ആരംഭിക്കുന്നു
അമാനുല്ല വടക്കാങ്ങര ദോഹ: സിദ്ര മെഡിസിന് സായാഹ്ന ക്ളിനിക്കുകള്‍ ആരംഭിക്കുന്നു . ഖത്തറിലെ കുടുംബങ്ങള്‍ക്ക് അവരുടെ ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയെന്ന സിദ്ര മെഡിസിന് തന്ത്രത്തിന്റെ ഭാഗമായാണ് സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് സിദ്ര മെഡിസിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ സിയാദ് എം ഹിജാസി പറഞ്ഞു
- May 16, 2022
കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററിനെക്കുറിച്ച പരാതികള്‍ അവസാനിക്കുന്നില്ല
അമാനുല്ല വടക്കാങ്ങര ദോഹ. കൊച്ചിയിലെ ഖത്തര്‍ വിസ സെന്ററിനെക്കുറിച്ച പരാതികള്‍ അവസാനിക്കുന്നില്ല . വിസ സെന്ററിലെ ചില ഉദ്യോഗസ്ഥരും ഏജന്‍സികളും ഒത്തുകളിച്ച് മെഡിക്കലിനെത്തുന്നവരെ വട്ടം കറക്കുന്നുവെന്നതാണ് പരാതി. നിസ്സാര കാര്യങ്ങള്‍ക്ക് മെഡിക്കല്‍ ഫെയിലാക്കി അവര്‍ നിര്‍ദേശിക്കുന്ന ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും ഭീമമായ തുക ചിലവാക്കേണ്ടി വരുന്നതായി പല വായനക്കാരും
- May 16, 2022
ഡെലിവറി റൈഡര്‍മാര്‍ക്കിടയില്‍ മിക്കവാറും എല്ലാ ദിവസവും അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഡെലിവറി റൈഡര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് കൊറോണ സമയത്ത് ഉണ്ടായതെന്നും ഡെലിവറി റൈഡര്‍മാര്‍ക്കിടയില്‍ മിക്കവാറും എല്ലാ ദിവസവും അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍-ഹജ്രി പറഞ്ഞു. ഡെലിവറി മോട്ടോര്‍
- May 16, 2022
ഖത്തറില്‍ നാളെ മുതല്‍ വീണ്ടും പൊടിക്കാറ്റ്, വെള്ളിയാഴ്ചവരെ തുടര്‍ന്നേക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ നാളെ മുതല്‍ വീണ്ടും പൊടിക്കാറ്റ് അടിച്ചുവീശിയേക്കുമെന്നും വെള്ളിയാഴ്ചവരെ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പൊടിയില്‍ മുങ്ങിയ ഖത്തറില്‍ ഇന്നലെ മുതലാണ് പൊടിക്കാറ്റിന് അല്പം ശമനം ലഭിച്ചത്. നാളെയും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തുറന്ന സ്ഥലങ്ങളില്‍
- May 16, 2022
ഖത്തറില്‍ റസിഡന്‍ഷ്യല്‍ വാടകയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ റസിഡന്‍ഷ്യല്‍ വാടകയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് . നേരത്തെ തന്നെ ഗള്‍ഫ് മേഖലയില്‍ കൂടിയ റസിഡന്‍ഷ്യല്‍ വാടകയുള്ള രാജ്യമാണ് ഖത്തര്‍. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായിയാണ് ഖത്തറില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെസിഡന്‍ഷ്യല്‍ വാടകയില്‍ വര്‍ധനവ്
- May 16, 2022
സിദ്റ മെഡിസിനിലെ കിഡ്സ് കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ച് പി.എസ്.ജി. താരങ്ങള്‍
അമാനുല്ല വടക്കാങ്ങര ദോഹ. കാന്‍സര്‍ പോരാളികള്‍ക്ക് ആത്മവിശ്വാസവും മനക്കരുത്തും നല്ക്കാനുള്ള ശ്രമമെന്ന നിലയില്‍ രണ്ട് ദിവസത്തെ ഖത്തര്‍ പര്യടനത്തിനെത്തിയ പാരീസ് സെന്റ് ജര്‍മ്മനിയിലെ ഫുട്ബോള്‍ താരങ്ങള്‍ സിദ്റ മെഡിസിനിലെ കിഡ്സ് കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത് ശ്രദ്ധേയമായി. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തര്‍ നാഷണല്‍
- May 15, 2022
43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളുമുള്ള പുതിയ വെബ്സൈറ്റുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: തൊഴിലാളി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന മാതൃകാപരമായ നടപളികളിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തര്‍ തൊഴില്‍ മന്ത്രാലയം 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളുമുള്ള പുതിയ വെബ്സൈറ്റുമായി രംഗത്ത്. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം തൊഴിലാളികളേയയും മന്ത്രാലയത്തേയും കൂടുതല്‍ അടുപ്പിക്കാനും
- May 15, 2022
സ്പീഡ് ട്രാക്കില്‍ പതുക്കെ വാഹനമോടിക്കുന്നത് കുറ്റകരം
അമാനുല്ല വടക്കാങ്ങര ദോഹ. സ്പീഡ് ട്രാക്കില്‍ പതുക്കെ വാഹനമോടിക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ട്രാഫിക് ബോധവല്‍ക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജാബര്‍ മുഹമ്മദ് ഒദൈബ പറഞ്ഞു. പ്രാദേശിക അറബി ദിനപത്രമായ അല്‍ ശര്ഖിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈവേയിലെ ഏറ്റവും ഇടതുവശത്തുള്ള