Breaking News

ഖത്തറില്‍ ചൂട് കൂടുന്നു, വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ അനുദിനം ചൂട് കൂടുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷ നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്ത്. വാഹനങ്ങളുടെ ടയറുകള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് സോഷ്യല്‍ മീഡിയയിലൂടെ ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്.

ചൂട് കൂടുമ്പോള്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ തങ്ങളുടൈ വാഹനത്തിന്റെ ടയറുകളുടെ ഗുണനിലവാരംഉറപ്പുവരുത്തണം. ടയറുകളില്‍ റോഡിന് അനുയോജ്യമായ രീതിയില്‍ കാറ്റുണ്ട് എന്നുറപ്പ് വരുത്തുക, ടയറുകള്‍ക്ക് കേടുപാടുണ്ടാക്കുന്ന പ്രതലങ്ങളിലൂടെ വണ്ടി ഓടിക്കാതിരിക്കുക, അനുവദനീയമായതും ഓരോരുത്തര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതുമായയ വേഗതയില്‍ വണ്ടിയോടിക്കുക മുതലായവയാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍.

റേഡിയേറ്ററിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തണമെന്നാണ് ചൂട് കാലത്ത് ശ്രദ്ധിക്കേണണ്ട പ്രധാനപ്പെട്ട മറ്റൊരു നിര്‍ദേശം. തുടര്‍ച്ചയായി എ.സി. ഉപയോഗിക്കുന്നതിനാല്‍ എഞ്ചില്‍ ചൂടാകുന്നത് തടയുവാന്‍ റേഡിയേറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടടതുണ്ട്. റേഡിയേറ്ററിന്റെ പ്രവര്‍ത്തനം ശരിക്ക് നടക്കാതിരുന്നാല്‍ ചൂട് കൂടി വാഹനം പൊട്ടിത്തെറിക്കുകയോ കത്തിപ്പിടിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!