Uncategorized

ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റൈന്‍ ലംഘനം, നാലുപേരെ അറസ്റ്റ് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റൈന്‍ ലംഘനം. നിയന്ത്രണങ്ങള്‍ ലംഘിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

സഈദ് ഫതേ അല്‍ അഹ്ബാബി, സാലിം മുഹമ്മദ് അല്‍ സിയേഗി, സാലിം മുഹമ്മദ് അല്‍ മിര്‍രി, സാലിം റാഷിദ് അല്‍ മിര്‍രി എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷമാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.

സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Related Articles

3,738 Comments

  1. When you forget the password to lock the screen, if you do not enter the correct password, it will be difficult to unlock and gain access. If you find that your boyfriend/girlfriend is suspicious, you may have thought about hacking his Samsung phone to get more evidence. Here, we will provide you with the best solution on how to crack Samsung mobile phone password.

  2. Mobile Phone Monitoring App – hidden tracking app that secretly records location, SMS, call audio, WhatsApp, Facebook, Viber, camera, internet activity. Monitor everything that happens in mobile phone, and track phone anytime, anywhere.

  3. Zeolite Heavy Equipment LLC is a leading provider of heavy equipment, offering a wide selection of machines and devices for various industrial needs. Our experience and professionalism enable us to provide customers with reliable solutions and high levels of service. We strive for long-term partnerships based on mutual trust and respect.

  4. Can I simply just say what a relief to discover somebody who truly understands what they are discussing on the internet. You certainly understand how to bring an issue to light and make it important. A lot more people must check this out and understand this side of your story. I can’t believe you aren’t more popular because you surely possess the gift.
    payid gambling

  5. Thank you for another informative website. The place else may just I am getting that kind of info written in such an ideal manner? I have a undertaking that I am just now working on, and I have been on the glance out for such information.
    bcgame