Uncategorized

പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ കാമ്പയിനില്‍ വിദ്യാര്‍ഥികളും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാമ്പയിനില്‍ സജീവമായി വിദ്യാര്‍ഥികളും .

48 സ്‌ക്കൂളുകളില്‍ നിന്നായി 845 വിദ്യാര്‍ഥികള്‍ ഇതിനകം ഈ പദ്ധതിയില്‍ പങ്കെടുത്തതായി പബ്‌ളിക് വര്‍ക്‌സ് അതോരിറ്റി അറിയിച്ചു.

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതിയാണ് മന്ത്രാലയം നടപ്പാക്കുന്നത്. രാജ്യത്തെ നിരവധി നയതന്ത്രകാര്യാലയങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇതിനകം തന്നെ കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞു.

മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.

ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Related Articles

5 Comments

  1. Se você está se perguntando como descobrir se seu marido está traindo você no WhatsApp, talvez eu possa ajudar. Quando você pergunta ao seu parceiro se ele pode verificar seu telefone, a resposta usual é não.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!