Uncategorized

ഖത്തറിലെ ഇന്ത്യന്‍ സമൂഹം റിപബ്‌ളിക് ദിനം സമുചിതമായി ആഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപബ്‌ളിക് ദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. കണിശമായ കോവിഡ് പ്രോട്ടോക്കാളുകള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്.

ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തുകയും രാഷ്ടപതി രാം നാഥ് കോവിന്ദിന്റെ സന്ദേശം വായിക്കുകയും ചെയ്തു. ദേശ ഭക്തിഗാനങ്ങള്‍ രാജ്യ സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടായി .

വിവിധ സംഘടനാ നേതാക്കളും കമ്മ്യുണിറ്റി ലീഡര്‍മാരുമാണ് ചടങ്ങില്‍ സംബന്ധിച്ചത്. പൊതുജനങ്ങള്‍ക്ക് ഓണ്‍ ലൈനില്‍ പരിപാടി വീക്ഷിക്കുവാന്‍ സൗകര്യമൊരുക്കിയിരുന്നു.

വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകളും റിപബ്‌ളിക് ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് രാജ്യ സ്‌നേഹവും പൗരബോധവും ഉണര്‍ത്തി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!