Uncategorized

കെ. എം. സി. സി ലീഡ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സംഘടനാ രംഗത്ത് ഫലപ്രദമായ പ്രവര്‍ത്തനനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ പ്രാപ്തമായ യുവാക്കളെ സജ്ജമാക്കുന്നതിന് ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ യൂത്ത് വിംഗ് സംഘടിപ്പിച്ചുവരുന്ന നേതൃത്വ പഠന പരിശീലന പരിപാടിയായ ലീഡ് സെഷനിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

സമൂഹ നിര്‍മ്മിതിയില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി അവരവരുടെ ജീവിതത്തില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സാധിക്കുന്നതോടെ യുവാക്കള്‍ക്ക് വലിയ പരിവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ശരീഫ് മേമുണ്ട അഭിപ്രായപ്പെട്ടു.

കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് കെ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ലീഡ് ക്യാപ്റ്റന്‍ എന്‍ പി അബ്ദുല്‍ മജീദ് നേതൃത്വം നല്‍കി. ഖുബൈബ് വണ്ടൂര്‍, സഫീര്‍ പൊന്നാനി, അബ്ദുല്ല തിരൂര്‍, ഉമ്മര്‍ ഫാറൂഖ് കപ്പൂര്‍, നസീബ് വെളിയങ്കോട്, സലിം റഹ്‌മാനി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും പരിപാടിയില്‍ സമ്മാനിച്ചു. കെ എം സി സി സംസ്ഥാന ജില്ലാ നേതാക്കളായ സലിം നാലകത്ത്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, അലി മൊറയൂര്‍, റഫീഖ് കൊട്ടപ്പുറം,കെ എം എ സലാം, എന്‍ ടി ബഷീര്‍ ചേലേമ്പ്ര ലൈസ് ഏറനാട് എന്നിവര്‍ സംബന്ധിച്ചു.

സവാദ് വെളിയങ്കോട്, പി ടി ഫിറോസ്, ഷാക്കിറുല്‍ ജലാല്‍, മൂസ താനൂര്‍, ഷംസീര്‍ മാനു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

7 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!