Breaking News

ഖത്തറില്‍ ശക്തമായ കാറ്റ് , ജാഗ്രത നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോരിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റ് അടിച്ചുവീശുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോരിറ്റി രംഗത്ത് . കാറ്റിന്റെ വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ എത്തുമെന്നും ദൂരകാഴ്ച പറ്റെ കുറയുമെന്നും കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ വിഭാഗമാളുകളും ജാഗ്രത കൈകൊള്ളണം .

ടിന്‍ മേല്‍ക്കൂര / മെറ്റല്‍ ഷീറ്റിംഗ് ഉള്ള സ്ട്രക്ചറുകളില്‍ നിന്ന് മാറിനില്‍ക്കുക, കാറ്റില്‍ പറന്നുപോവുകയും നാശമുണ്ടാക്കുകയും ചെയ്യുന്ന പുറത്തുള്ള വസ്തുക്കള്‍ സുരക്ഷിതമാക്കുക, റോഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ഏതെങ്കിലും പ്ലാന്റ് ഉപകരണങ്ങള്‍, ക്രഷറുകള്‍ എന്നിവ പ്രത്യേകം സൂക്ഷിക്കുക, അറ്റകുറ്റപ്പണികള്‍ വിശിഷ്യ ഉയര്‍ത്തിയ മേഖലകളിലെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, ദൃശ്യപരത മോശമാകുമ്പോള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുക, ശക്തമായ കാറ്റിനിടയില്‍ ഉയരത്തിലോ ഉയര്‍ന്ന പ്രതങ്ങളിലോ ഉള്ള പ്രവര്‍ത്തനം ഒവിവാക്കുക, നിയുക്ത പാര്‍ക്കിംഗ് ഏരിയകളില്‍ മെഷിനറികളും ഉപകരണങ്ങളും പാര്‍ക്ക് ചെയ്യുക, ശക്തമായ കാറ്റടിക്കുന്ന സമയത്ത് തൊഴിലാളികള്‍ ഷേഡുള്ള ഏരിയകളില്‍ നില്‍ക്കുക, ഒറ്റയ്ക്ക് ജോലി ചെയ്യുന്നത് അനുവദിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ വേഗത പരിധി മണിക്കൂറില്‍ 20 കിലോമീറ്റര്‍ പിന്തുടരുക, സീറ്റ് ബെല്‍റ്റ് ഉറപ്പാക്കുക, ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, ഹെഡ് ലൈറ്റുകള്‍ ഓണാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സവില്‍ ഏവിയേഷന്‍ നല്‍കുന്നത്.

ശക്തമായ കാറ്റടിക്കുമ്പോള്‍ ലോഡുചെയ്യുന്നതും അണ്‍ലോഡുചെയ്യുന്നതും അപകടകരമാണ്.

Related Articles

6 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!