Breaking NewsUncategorized

എഫ്.ഡി.ഐ ഇന്റലിജന്‍സ് പുറത്തിറക്കിയ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് സ്റ്റാന്‍ഡ് ഔട്ട് വാച്ച് ലിസ്റ്റ് 2023 ല്‍ ഖത്തറിന് ഒന്നാം സ്ഥാനം

അമാനുല്ല വടക്കാങ്ങര

ദോഹ. എഫ്.ഡി.ഐ ഇന്റലിജന്‍സ് പുറത്തിറക്കിയ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് സ്റ്റാന്‍ഡ് ഔട്ട് വാച്ച് ലിസ്റ്റ് 2023 ല്‍ ഖത്തറിന് ഒന്നാം സ്ഥാനം. 2023-ലെ ശക്തമായ സാമ്പത്തിക, നിക്ഷേപ പരിസരമാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), വിദേശ നിക്ഷേപ മോണിറ്റര്‍ എഫ്ഡിഐ മാര്‍ക്കറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ലോകത്തെ മികച്ച 50 എഫ്ഡിഐ ലക്ഷ്യസ്ഥാനങ്ങളുടെ മാക്രോ ഇക്കണോമിക്, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് (എഫ്ഡിഐ) പാത വിശകലനം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച 50 എഫ്ഡിഐ ഡെസ്റ്റിനേഷനുകളില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്താണ്, 2023-ല്‍ ഏറ്റവും ശക്തമായ നിക്ഷേപ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി എഫ്.ഡി.ഐ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ സൂചിപ്പിച്ചു.

2019 നും 2022 നും ഇടയില്‍ എഫ്ഡിഐ പദ്ധതികളില്‍ ഖത്തര്‍ 70% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു, അതിന്റെ സമ്പദ്വ്യവസ്ഥ 2023 ല്‍ 2.4% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം പണപ്പെരുപ്പം 3.3% കവിയില്ലെന്നാണ് കണക്കുകൂട്ടുന്നത്.

Related Articles

Back to top button
error: Content is protected !!