Uncategorized

ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 7000 കടന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 7000 കടന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കണിശമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും നിയമലംഘകരുടെ എണ്ണം കൂടുന്നുവെന്നത് ആശാവഹമല്ല.

ഇന്ന് മാത്രം 175 പേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 7031 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.

പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

2,409 Comments

  1. canada pharmacy reviews [url=https://canadianpharm.store/#]Canadian Pharmacy[/url] canadian pharmacy world canadianpharm.store

  2. Si votre mari a supprimé l’historique des discussions, vous pouvez également utiliser des outils de récupération de données pour récupérer les messages supprimés. Voici quelques outils de récupération de données couramment utilisés :