Breaking News

കേരള വിമന്‍സ് കള്‍ച്ചറല്‍ സെന്റര്‍ വെബിനാര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരള വിമന്‍സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് സൂം പ്‌ളാറ്റ് ഫോമില്‍ നടക്കും.

വെബിനാറില്‍ ഓവര്‍സീസ് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ആരതികൃഷ്ണ, കഡങഘ വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ ബിനാ റഷീദ്,മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം ഫാത്തിമാ മുസഫര്‍,എം എസ എഫ് അഖി ലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമാ തഹ് ലിയ , കേരള സംസ്ഥാന ഹരിത ഭാരവാഹികളായ മുഫീദ തെസ്‌നി, അനഘാ നായര്‍ എന്നിവരും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വനിതാ കെഎം സി സി നേതാക്കളും പങ്കെടുക്കും.

unsung heroines എന്ന പേരില്‍ നടക്കുന്ന വെബിനാര്‍ ഇന്ത്യയിലെ അറിയപ്പെടാതെ പോയ വനിതാ പ്രതിഭകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങളായിരിക്കും.

ചരിത്രത്തിന്റെ താളുകളില്‍ പെടാതെ പോയ കൊണ്ടാടപ്പെടാത്ത നായികമാര്‍, ചരിത്രം തിരുത്തിക്കുറിച്ച വീരാംഗനമാര്‍, ത്യാഗത്തിന്റെ ബാലി പീഠങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ജീവി തം സമര്‍പ്പിച്ചിട്ടും തിരിച്ചറിയപ്പെടാതെ പോയവര്‍, ഇന്ത്യന്‍ ഭരണഘടനാ രൂപീകരണത്തില്‍ ഭാഗഭാക്കായവര്‍, ശാസ്ത്ര സാങ്കേതിക സാംസ്‌കാരിക കലാ സാഹിത്യ രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയവര്‍, ഇവരൊക്കെ ചേര്‍ന്നാണ് നമ്മളിന്നീ കാണുന്ന ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത്.

പുതിയ തലമുറ അവരുടെ ത്രസിപ്പിക്കുന്ന ജീവിത കഥകള്‍ അറിയേണ്ടതുണ്ട് എന്ന ചിന്തയാണ് വെബനാറിന് പ്രേരകം. ഇപ്രകാരം തമസ്‌കൃതരായവരുടെയും തിരസ്‌കൃതരായവരുടെയും ത്യാഗനിര്‍ഭരമായ സമര്‍പ്പണത്തി ന്റെ ധീരോദാത്തമായ ജീവിതങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടമായിരിക്കും ഈ വെബിനാറെന്ന് സംഘാടകര്‍ വിശദീകരിച്ചു.

അവരില്‍ ചില ഭാഗ്യശാലികളെ മാത്രം ചരിത്രം അടയാളപ്പെടുത്തി. അടയാളപ്പെടുത്തപ്പെടാതെ പോയവരാണ് അധികവും. അവരെ ഓര്‍മ്മിച്ചെടുക്കാനും പുതിയ തലമുറയ്ക്ക് അവരെ പരിചയപ്പെടുത്താനുമാണ് കേരള വിമന്‍സ് കള്‍ച്ചറല്‍ സെന്റര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Related Articles

156 Comments

  1. 体验Telegram中文版,享受全面的即时通讯服务。端到端加密保障您的沟通安全,支持大文件分享和云存储功能,让跨设备通信变得无缝而高效。立即下载,开启高效的沟通体验。Experience Telegram Chinese Version for comprehensive instant messaging services. End-to-end encryption ensures secure communication, while support for large file sharing and cloud storage makes cross-device communication seamless and efficient. Download now for an enhanced communication experience.https://www.tgxiazai.com
    fcpsntytif

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!