Breaking News

ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികള്‍ 5000 കടന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികള്‍ 5000 കടന്നു. അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 10065 പരിശോധനകളില്‍ 33 യാത്രക്കാര്‍ക്കടക്കം 363 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യുള്ളൂ. ഇതോടെ രാജ്യത്തെ ചികില്‍സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 5068 ആയി ഉയര്‍ന്നു.

423 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതില്‍ 46 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Related Articles

1,660 Comments