Uncategorized

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത മൂന്ന് വ്യപാര സ്ഥാപനങ്ങളടപ്പിച്ച് വാണിജ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സംബന്ധിച്ച് മന്ത്രാലയത്തിന്റെ സര്‍ക്കുലറുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ മൂന്ന് വാണിജ്യ സ്റ്റോറുകള്‍ അടയ്ക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടതായി പ്രാദേശിക ഇംഗ്ളീഷ് ദിനപത്രം പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ സ്റ്റോറുകള്‍ പാലിക്കേണ്ട പൊതുവായ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും സ്റ്റോറുകള്‍ വീഴ്ചവരുത്തിയതായാണ് റിപ്പോര്‍ട്ട്.

സല്‍വ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് കാര്‍ വാഷിംഗ്, അല്‍ ദുഹൈലിലെ അനാന ഡു കഫെ, അല്‍ മര്‍ഖിയ സ്ട്രീറ്റിലെ ഫിറ്റ്വെല്‍ ലേഡീസ് ആക്സസറീസ് എന്നീ സ്ഥാപനങ്ങളാണ് മന്ത്രാലയം അടപ്പിച്ചത്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും പിഴയടക്കുകയും ചെയ്ത ശേഷം മാത്രമേ ഈ സ്ഥാപനങ്ങള്‍ തുറക്കാനാകൂ.

നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ പൊതുജനങ്ങളോടാവശ്യപ്പെട്ടു

Related Articles

5 Comments

  1. Explore the ranked best online casinos of 2025. Compare bonuses, game selections, and trustworthiness of top platforms for secure and rewarding gameplaycasino.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!