Uncategorized

ലോകത്തിലെ ഏറ്റവും വലിയ വ്യായാമ തെരുവുമായി ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിലെ ഏറ്റവും വലിയ വ്യായാമ തെരുവുമായി ഖത്തര്‍ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് സ്വന്തമാക്കി. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയാണ് മെക്ദാം ക്യാമ്പിലെ കാലിസ്റ്റെനിക്‌സ് പാര്‍ക്ക് ( വ്യായാമ തെരുവ് ) ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ സാംസ്‌കാരിക, കായിക മന്ത്രി സാലഹ് ബിന്‍ ഗാനം അല്‍ അലിയും സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ വീഡിയോ കോണ്‍ഫറന്‍സ് സാങ്കേതികവിദ്യ വഴിയാണ് ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്.

തുടക്കത്തില്‍, കാലിസ്തെനിക്‌സ് ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു രീതിയായിരുന്നു. പില്‍ക്കാലത്ത് ഇത് ജിംനാസ്റ്റിക്‌സുമായി പൊതുവായി പങ്കിടുന്ന ഒരു പരിശീലന രീതിയായി പരിണമിച്ചു. ജിംനാസ്റ്റിക്‌സില്‍ നിന്ന് വ്യത്യസ്തമായി, ഇത് ഔട്ട്ഡോര്‍ പരിശീലിക്കാന്‍ കഴിയുന്നതിനാല്‍ ‘സ്ട്രീറ്റ് വര്‍ക്ക് ഔട്ട് ആയാണ് അറിയപ്പെടുന്നത്.

ഗിന്നസ് റെക്കോര്‍ഡ് പ്രകാരം, ഖത്തറിലെ കാലിസ്തെനിക്‌സ് പാര്‍ക്ക് 1446.72 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ്, ഫെബ്രുവരി 4 ന് ദോഹയിലെ നാഷണല്‍ സര്‍വീസ് അക്കാദമിയാണ് റിക്കോര്‍ഡ് നേടിയത്. കാലിസ്തെനിക്‌സ് പാര്‍ക്ക് ദേശീയ കാലിസ്തെനിക്സ് ടൂര്‍ണമെന്റുകള്‍ നടത്തും. മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.

Related Articles

Back to top button
error: Content is protected !!