Uncategorized

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പൊതുജനാരോഗ്യ മന്ത്രാലയം കാമ്പയിന്‍ ശ്രദ്ധേയമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പൊതുജനാരോഗ്യ മന്ത്രാലയം കാമ്പയിന്‍ ശ്രദ്ധേയമാകുന്നു. കോവിഡിനെ പ്രതിരോധിക്കുവാന്‍ ഞങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മുന്‍കരുതല്‍ നടപടികള്‍ പിന്തുടര്‍ന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ സഹായിക്കൂ എന്ന ശ്രദ്ധേയമായ സന്ദേശവുമായി മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് പൊതുജനങ്ങളെ വൈകാരികമായും സാമൂഹികമായും ഉദ്ബോധിപ്പിക്കുന്നതാണ്.

കോവിഡിന്റെ ആദ്യ തരംഗം ആശങ്ക സൃഷ്ടിച്ച സമയത്ത് പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ സ്റ്റേ അറ്റ് ഹോം എന്ന വിജയകരമായ കാമ്പയിന് ശേഷം വരുന്ന ഈ ബോധവല്‍ക്കരണ പരിപാടി ഇതതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപടികള്‍ ലംഘിച്ചതിന് നൂറുകണക്കിന് ആളുകള്‍ പിടിക്കപ്പെടുന്നത് തുടരുമ്പോഴും കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിരന്തരം അഭ്യര്‍ത്ഥിക്കുകയാണ്.

ആരോഗ്യ പ്രവര്‍ത്തകരും സമൂഹവും ഗവണ്‍മെന്റും കൈകോര്‍ത്താല്‍ കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!