Uncategorized
പ്രാദേശിക പച്ചക്കറി വ്യാപാരം പൊടി പൊടിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രാദേശിക പച്ചക്കറി വ്യാപാരം പൊടി പൊടിക്കുന്നു. ഫാമുകളില്‍ നിന്നും ഫ്രഷ് ആയി ലഭിക്കുന്ന പച്ചക്കറികള്‍ക്ക് രാജ്യത്ത് സ്വീകാര്യതയേറിയതോടെ പ്രാദേശിക പച്ചക്കറി വിപണി കൂടുതല്‍ സജീവമാവുകയാണ് .
ഹസാദ് ഫുഡ് കമ്പനിയുടെ കീഴിലുള്ള മഹാസ്വീല്‍ മാര്‍ക്കറ്റിംഗ് ഡിവിഷന് 95 ശാഖകളാണ് പ്രാദേശിക പച്ചക്കറി വിപണനത്തിനായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇത് 44 ആയിരുന്നു.
സ്വദേശികളിലും വിദേശികളിലും പ്രാദേശിക പച്ചക്കറികള്‍ പ്രചാരത്തിലായതോടെ കാര്‍ഷിക രംഗത്ത് വമ്പിച്ച ഉണര്‍വുണ്ട്. മുപ്പതിലേറെ ഇനം പച്ചക്കറികളാണ് മഹാസ്വീല്‍ പ്രാദേശിക വിപണിയിലെത്തിക്കുന്നത്.
മിതമായ വിലയില്‍ മികച്ച ഗുണനിലവാരമുള്ള പച്ചക്കറികള്‍ സ്വന്തമാക്കാമെന്നതാണ് മഹ്‌സ്വീലിനെ കൂടുതല്‍ ജനകീയമാക്കുന്നത്.