Uncategorized

എട്ടാം ഖത്തര്‍ മലയാളി സമ്മേളന ലോഗോ പ്രകാശനം ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ: ”കാത്തുവെക്കാം സൗഹൃദ തീരം” എന്ന പ്രമേയത്തില്‍ നവംബര്‍ 2, 3 തിയ്യതികളില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്, ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, അബ്ദുല്‍ കരീം കെ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന സമ്മേളന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മനോഹര ലോഗോ.
നവംബറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതായി ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അറിയിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ സ്‌നേഹവും സാഹോദര്യവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മുന്‍ സമ്മേളനങ്ങള്‍പോലെ, എട്ടാം മലയാളി സമ്മേളനവും മാനവികമൂല്യങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!