Uncategorized

ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് നറുക്കെടുപ്പ് വിജയിക്ക് കാര്‍ സമ്മാനിച്ചു


ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് നറുക്കെടുപ്പ് വിജയിക്ക് കാര്‍ സമ്മാനിച്ചു . ശമാലിലെ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഫായിസ് അല്‍ ജാസിം മുഖ്യ അതിഥിയായി സംബന്ധിച്ചു. മഹ്ബൂബുര്‍ റഹ്‌മാന്‍ നൂറുല്‍ ഹഖ് ആയിരുന്നു വിജയി .
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി,ഡയറക്ടര്‍മാരായ റൈഹാനത്ത്, സഹ് ല , ശൈഖ, ഫൈസല്‍, ബഷീര്‍, സലിം, ഇഷ്ഫാഖ്, നിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കാര്‍ കീ കൈമാറിയത്.

മാര്‍ക്കറ്റിംഗ് ടീം കിഷോര്‍, റജീബ്, ഔട്ട്‌ലെറ്റ് മാനേജര്‍ അഫ്‌സല്‍,പ്രൊക്വര്‍മെന്റ് മാനേജര്‍ അജ്‌നാസ്
പി.ആര്‍.ഒ മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!