Breaking News

സ്വിസ് ആര്‍ട്ടിസ്റ്റ് ഉഗോ റൊണ്ടിനോണിന്റെ ‘ദോഹ പര്‍വതനിരകള്‍ അനാച്ഛാദനം ചെയ്തു

 

അമാനുല്ല വടക്കാങ്ങര

ദോഹ. 974 സ്റ്റേഡിയത്തിന് സമീപം സ്വിസ് ആര്‍ട്ടിസ്റ്റ് ഉഗോ റൊണ്ടിനോണിന്റെ ‘ദോഹ പര്‍വതനിരകള്‍ അനാച്ഛാദനം ചെയ്തു . കായികരംഗത്തെ നിരവധി പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന’ അനാച്ഛാദന ചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍താനിയും പങ്കെടുത്തു.


പുതുതായി കമ്മീഷന്‍ ചെയ്ത പബ്ലിക് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ യൂസഫ് അല്‍ മന, സെക്കന്‍ഡ് വൈസ് പ്രസിഡന്റ് ഡോ. താനി ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ കുവാരി, സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബ്യൂനൈന്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശൈഖ അസ്മ അല്‍ താനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുതാസ് ബര്‍ഷിം (ഹൈജമ്പ്), ഫാരെസ് ഇബ്രാഹിം (വെയിറ്റ് ലിഫ്റ്റിംഗ് ), ഷെറിഫ് യൂനസ്, അഹമ്മദ് ടിജാന്‍ (ബീച്ച് വോളിബോള്‍), മുഹമ്മദ് സുലൈമാന്‍ (1500 മീറ്റര്‍ അത്ലറ്റിക് ഓട്ടക്കാരന്‍), നദ മുഹമ്മദ് വഫ (നീന്തല്‍), അബ്ദുല്ല അല്‍ തമീമി (സ്‌ക്വാഷ്), മറിയം അല്‍ ബ്യൂനൈന്‍ (ഷോ ജമ്പിംഗ്)എന്നിവരുള്‍പ്പെടെ ഖത്തറിലെ നിരവധി ഒളിമ്പിക് താരങ്ങളും വളര്‍ന്നുവരുന്ന അത്ലറ്റുകളും പരിപാടിയില്‍ പങ്കെടുത്തു.

ഒളിമ്പിക് വളയങ്ങളുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ‘ദോഹ മൗണ്ടന്‍സ്’ ശില്‍പം, മികവ്, സൗഹൃദം, ബഹുമാനം എന്നീ ഒളിമ്പിക് മൂല്യങ്ങളോടുള്ള ഖത്തറിന്റെ സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

മാസ്റ്റര്‍പീസ് രാജ്യത്തിന്റെ ദേശീയ വികസനത്തില്‍ കായികരംഗത്തിന്റെ വലിയ പ്രാധാന്യവും കേന്ദ്ര ശ്രദ്ധയും മാത്രമല്ല, 2022-ലെ ഫിഫ ലോകകപ്പും വരാനിരിക്കുന്ന ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന്റെ ആതിഥേയത്വവുമടക്കം ഏറ്റവും മികച്ച ആഗോള കായിക ഇവന്റുകള്‍ ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ഒരു നഗരത്തിന് എന്നെന്നേക്കുമായുള്ള ഒരു റഫറന്‍സ് പോയിന്റായും നിലനില്‍ക്കും.

 

Related Articles

Back to top button
error: Content is protected !!