Uncategorized

സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഔഖാഫ് മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് പുതിയ 6 കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്ന് ഔഖാഫ് മന്ത്രാലയത്തിലെ പ്രബോധനവിഭാഗം മേധാവി മാലുല്ല അബ്ദുറഹ്മാന്‍ അല്‍ ജാബിര്‍ പറഞ്ഞു.

നിലവില്‍ 162 കേന്ദ്രങ്ങളിലായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് ഈ കേന്ദ്രങ്ങളില്‍ ഏകദേശം 22,000 പഠിതാക്കളാണുള്ളത്. 2019 ല്‍ 140 കേന്ദ്രങ്ങളിലായി പതിനാലായിരത്തോളം വിദ്യാര്‍ഥികളാണ് രാവിലെയും വൈകുന്നേരവും ഖുര്‍ആന്‍ പഠിക്കാന്‍ എത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം കോവിഡ് കാരണം സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ല.

2019 ല്‍ മൂന്ന് സ്വദേശികളുള്‍പ്പെടെ 80 വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപാഠമാക്കി. പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ക്‌ളാസുകള്‍ നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!