Uncategorized

2021 ജനുവരിയില്‍ 115 നിയമലംഘനങ്ങള്‍ പിടികൂടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതിനായി 2021 ജനുവരിയില്‍ നടത്തിയ വ്യാപകമായ പരിശോധനകളില്‍ 115 നിയമലംഘനങ്ങള്‍ പിടികൂടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണത്തിന് വമ്പിച്ച പ്രാധാന്യമാണ് ഖത്തര്‍ നല്‍കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. കടയടക്കലും പിഴ ചുമത്തലുമൊക്കെയാണ് പ്രധാനമായ നടപടി. നിയമലംഘനത്തിന്റെ കാഠിന്യമനുസരിച്ച് അയ്യായിരം റിയാല്‍ മുതല്‍ മുപ്പതിനായിരം റിയാല്‍വരെയാണ് പിഴ ചമത്തുക.

സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കുക, കാലാവധി കൃത്യമായി പിന്തുടരുക. അനുമതിയോടെ മാത്രം പ്രമോഷനുകള്‍ നടത്തുക തുടങ്ങിവയൊക്കെ പ്രധാനമാണ് .

Related Articles

Back to top button
error: Content is protected !!