Breaking NewsUncategorized

എയര്‍പോര്‍ട്ടില്‍ തിരക്കേറാന്‍ സാധ്യത, യാത്രക്കാര്‍ നേരത്തെയെത്തണം


അമാനുല്ല വടക്കാങ്ങര

ദോഹ. വരും ദിവസങ്ങളില്‍ ഖത്തറില്‍ സ്‌കൂളുകള്‍ അടക്കുകയും വേനലവധിക്ക് നിരവധി പേര്‍ യാത്രക്കൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറാന്‍ സാധ്യതയുള്ളതിനാല്‍, യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ജാസ്മി ആവശ്യപ്പെട്ടു.
വേനല്‍ക്കാലത്ത് പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി യാത്രക്കാര്‍ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഐഡി കാര്‍ഡുള്ളവരൊക്കെ ഇ ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്തുക, ഓണ്‍ ലൈന്‍ ചെക്കിന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, എയര്‍പോര്‍ട്ടിലെ സെല്‍ഫ് ചെക്കിന്‍ സൗകര്യം പ്രയോജനപ്പെടുത്തുക മുതലായവ തിരക്ക് കുറക്കാന്‍ സഹായകമാകുമെന്ന് ഖത്തര്‍ റേഡിയോയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!