Breaking News

പ്രവര്‍ത്തനം ഊര്‍ജിതമാക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനൊരുങ്ങുന്നു. ഐസിസി യുടെ പുതിയ മാനേജ്‌മെന്റ് കമ്മിറ്റി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഇന്ത്യന്‍ എംബസി കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ എസ്. സേവിയര്‍ ധനരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധവും പ്രചോദനവും നല്‍കുന്ന വാക്കുകളോടെ അംബാസിഡര്‍ ഐ.സി.സി മാനേജിംഗ് കമ്മറ്റിക്ക് എല്ലാ വിജയാശംസകളും നേര്‍ന്നു.

ഐസിസി പ്രസിഡന്റ് പിഎന്‍ ബാബു രാജന്‍ ഓരോ അംഗങ്ങളേയും അംബാസിഡര്‍ക്ക് പരിചയപ്പെടുത്തുകയും ഓരോ അംഗവും അവരുടെ പശ്ചാത്തലം,
ഐസിസി മാനേജ്മെന്റിലെ അവരുടെ പങ്ക്, ഉത്തരവാദിത്തം എന്നിവ സംക്ഷിപ്തമായി വിവരിക്കുകയും ചെയ്തു.

2022 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്ത 75 ആഴ്ചത്തേക്ക് ആഴ്ചതോറും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ആവേശത്തോടെയാണ് സംഘം പിരിഞ്ഞതെന്ന് ഐ.സി.സ്ി. പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!