പള്ളികളില്‍ സ്വദേശി ഇമാമുമാരേയും ഖത്തീബുമാരേയും നിശ്ചയിക്കുവാന്‍ പദ്ധതിയുമായി ഔഖാഫ് മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പള്ളികളില്‍ സ്വദേശി ഇമാമുമാരേയും ഖത്തീബുമാരേയും നിശ്ചയിക്കുവാന്‍ പദ്ധതിയുമായി ഔഖാഫ് മന്ത്രാലയം. പള്ളികളില്‍ ഇമാമുകളായും പ്രാസംഗികരായും ജോലി ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഖത്തറി പൗരന്മാരെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഔഖാഫ് ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയം പരിശീലന പരിപാടി ആരംഭിച്ചു.
മന്ത്രാലയത്തിലെ മോസ്‌ക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ‘മസാറത്ത് വ മനറാത്ത്’ എന്ന പരിപാടി ഒരു വര്‍ഷത്തില്‍ 50 ഖത്തറി ഇമാമുകളെയും പ്രാസംഗികരെയും നിയമിക്കാന്‍ ലക്ഷ്യമിടുന്നതാണ്.
നിലവില്‍ 185 ഖത്തറി ഇമാമുകളും 158 ഖത്തറി ഖത്തീബുമാരുമാണ് ഔഖാഫിന് കീഴില്‍ ജോലി ചെയ്യുന്നത്.