Uncategorized

ഖത്തര്‍ സൗന്ദര്യവല്‍ക്കരണവും നമ്മുടെ കുട്ടികള്‍ നടുന്ന മരങ്ങളും പദ്ധതി ആകര്‍ഷകമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സൗന്ദര്യവല്‍ക്കരണവും നമ്മുടെ കുട്ടികള്‍ നടുന്ന മരങ്ങളും പദ്ധതി ആകര്‍ഷകമായി. ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി, ജനറല്‍ അതോറിറ്റി ഫോര്‍ മൈനര്‍സ് അഫയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അല്‍ ഷൗറ പ്ലാസ പ്രോജക്ട് സൈറ്റില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.

രാജ്യത്തുടനീളം ഒരു ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ ”ഖത്തര്‍ സൗന്ദര്യവല്‍ക്കരണവും നമ്മുടെ കുട്ടികള്‍ നടുന്ന മരങ്ങളും” എന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി നടന്നത്.

ജനറല്‍ അതോറിറ്റി ഫോര്‍ മൈനര്‍ അഫയേഴ്സ് ചെയര്‍മാന്‍ സഅദ് ബിന്‍ നഹര്‍ അല്‍ നുെഎമി, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അലി ബിന്‍ സുല്‍ത്താന്‍ അല്‍ ഗാനിം, അല്‍ സദ് സ്പോര്‍ട്സ് ക്ലബ് മുന്‍ ഫുട്ബോള്‍ താരം എസാത് ജാദോവ, പ്രദേശത്തെ താമസക്കാരനായ സഅദൂന്‍ ബിന്‍ ഹസ്സന്‍ അല്‍ ഗാനിം, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.

കുട്ടികളില്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരിയായ അവബോധം സൃഷ്ടിക്കുവാന്‍ സഹായകമായ വിപുലമായ പദ്ധതിയാണ് ഖത്തര്‍ സൗന്ദര്യവല്‍ക്കരണവും നമ്മുടെ കുട്ടികള്‍ നടുന്ന മരങ്ങളും പദ്ധതി.

Related Articles

Back to top button
error: Content is protected !!