ഖത്തര്‍ അല്‍ഗോരിയ പ്രവാസികളുടെ കുടുംബ സംഗമം ശ്രദ്ധേയമായി
ദോഹ. വാടാനപ്പള്ളി സി എച്ച് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന ഖത്തര്‍ അല്‍ഗോരിയ പ്രവാസികളുടെ കുടുംബ സംഗമം ശ്രദ്ധേയമായി.
ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടു പരിചയപ്പെട്ട സൗഹൃദ കൂട്ടായ്മയുടെ നാലാമത്തെ സംഗമമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗോരിയ എന്ന പേരില്‍ അരങ്ങേറിയത്. ഈ കൂട്ടായ്മ പലതവണ സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.
സംഗമം മുന്‍ ചെയര്‍പേഴ്‌സനും പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഉമ്മുകുല്‍സു ഉദ്ഘാടനം ചെയ്തു. ഖാലിദ് വാടാനപ്പള്ളി അധ്യക്ഷതവഹിച്ചു.വാടാനപ്പിള്ളി സിഐ ബിനു മുഖ്യ അതിഥി ആയിരുന്നു.
പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും, വേദനകളും, പരിപാടിയില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
പ്രവാസികളുടെ മക്കളും പേരമക്കളും അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനെ കൂടുതല്‍ ഭംഗിയാക്കി.അവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു
സംഗമത്തിന്റെ തീം സോങ്ങ് രചിച്ച ഷാജു തളിക്കുളത്തേയും പ്രത്യേക സമ്മാനം നല്‍കി ആദരിച്ചു.
ഇഖ്ബാല്‍ പത്തിരിപ്പാലത്തിന്റെ നേതൃത്വത്തില്‍ ആണ് പരിപാടികള്‍ അരങ്ങേറിയത്.
കോഡിനേറ്റര്‍മാരായ അഷ്‌റഫ് തളിക്കുളം, അന്‍വര്‍ പത്തിരിപ്പാല, ഷാജി തൊയക്കാവ്, മുസ്തഫ വെളിയങ്കോട്
സൈതലവി നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സതീശ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.