Breaking News

വാക്സിനെടുത്താല്‍ മാത്രമേ 60 കഴിഞ്ഞവര്‍ക്ക് ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പ്രവേശനമുള്ളൂ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച് ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ വാക്സിനേറ്റഡ് സീല്‍ വന്നാല്‍ മാത്രമേ 60 വയസ് കഴിഞ്ഞവര്‍ക്ക് ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പ്രവേശനമുള്ളൂ. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. 60 കഴിഞ്ഞവര്‍ക്ക് താമസമില്ലാതെ വാക്സിനേഷന്‍ ഇപ്പോള്‍ ലഭ്യമാണ്.

അപ്പോയന്റ്മെന്റുകളിലൂടെ ലൈബ്രറി സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്. പക്ഷേ, 13 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്.
നിങ്ങളുടെ സുരക്ഷയും ഞങ്ങളുടെ സ്റ്റാഫിന്റെ സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണന, കോവിഡ് 19 ന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതിനുള്ള നടപടികളാണിത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും ശുപാര്‍ശകള്‍ക്കനുസൃതമായാണ് ഈ മുന്‍കരുതലുകള്‍, ”ലൈബ്രറി വെബ്‌സൈറ്റില്‍ പറഞ്ഞു.

”വാക്സിന്‍ രണ്ടാമത്തെ ഡോസ് എടുത്ത് ഒരാഴ്ച കഴിഞ്ഞാല്‍ ഇഹ്തിറാസില്‍ വാക്സിനേറ്റഡ് സീല്‍ വരും. എങ്കില്‍ മാത്രമേ 60 വയസ്സിനു മുകളിലുള്ളവരെ ലൈബ്രറിയിലേക്ക് അനുവദിക്കുകയുള്ളൂ.

ലൈബ്രറിയില്‍ അപ്പോയന്റ്മെന്റ് എടുത്ത് വരുന്ന സന്ദര്‍ശകര്‍ക്ക് ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് പച്ചയാകണണം. ശരിരോഷ്മാവ് 37.8 ഡിഗ്രി സെല്‍ഷ്യസില്‍ കൂടരുത്, ഫെയ്സ് മാസ്‌ക് അല്ലെങ്കില്‍ ഷീല്‍ഡ് എന്നിവ ധരിക്കണം.

ഞായറാഴ്ച മുതല്‍ വ്യാഴം രാവിലെ 8 മുതല്‍ 10 വരെയും, 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും, 3.30 മുതല്‍ രാത്രി 8 വരെയും മൂന്ന് സ്ലോട്ടുകളായാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ഓരോ സ്ളോട്ടിലും പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. വെള്ളി, ശനി ദിവസങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തിക്കില്ല

Related Articles

Back to top button
error: Content is protected !!