Uncategorized

ബ്രസ്റ്റ് കാന്‍സര്‍ രോഗിയുടെ ട്യൂമര്‍ നീക്കം ചെയ്ത അതേ ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്ത് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ബ്രസ്റ്റ് കാന്‍സര്‍ രോഗിയുടെ ട്യൂമര്‍ നീക്കം ചെയ്ത അതേ ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്ത് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ചരിത്രം സൃ്ഷ്ടിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ (എച്ച്ജിഎച്ച്) ഒരു സംഘം ഡോക്ടര്‍മാരാണ് ബ്രസ്റ്റ് കാന്‍സര്‍ രോഗിയുടെ് ട്യൂമര്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി, ശസ്ത്രക്രിയയുടെ അതേ ദിവസം തന്നെ രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഖത്തറില്‍ ഇതാദ്യമായാണ് സര്‍ജറി കഴിഞ്ഞ അതേ ദിവസം ഡിസ്ചാര്‍ജ് ചെയ്യുന്നത്.

റേഡിയോളജിസ്റ്റുകള്‍, നഴ്‌സുമാര്‍, ഹിസ്റ്റോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള മള്‍ട്ടി ഡിസിപ്ലിനറി മെഡിക്കല്‍ ടീമുമായി സഹകരിച്ച് ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജന്‍ ഡോ. എര്‍ട്ടിഫ അല്‍ ഷമ്മരി, ഡോ. സല്‍മാന്‍ അല്‍ ഷിബാനി എന്നിവരാണ് ആംബുലേറ്ററി കെയര്‍ സെന്ററിന്റെ ഡേ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തിയത്.

മള്‍ട്ടിഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തില്‍ ബ്രെസ്റ്റ് ട്യൂമര്‍ നീക്കം ചെയ്ത് അതേ ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനായത് എച്ച്എംസിയുടെ നേട്ടമാണെന്ന് ശസ്ത്രക്രിയയെക്കുറിച്ച് ഡോ. അല്‍ ഷമ്മരി പറഞ്ഞു. രോഗിക്ക് ആദ്യഘട്ടത്തില്‍ സ്തനാര്‍ബുദം, ലിംഫോമ എന്നിവയുണ്ടെന്ന് കണ്ടെത്തി. അവരുടെ രോഗനിര്‍ണയത്തിനും ഉചിതമായ ചികിത്സ രീതിയെക്കുറിച്ച വിശകലനത്തിനും ശേഷം, ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ശസ്ത്രക്രിയ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു, രോഗി വൈദ്യസഹായത്തില്‍ തുടര്‍ന്നു.

ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് മണിക്കൂറുകള്‍ കൂടി മേല്‍നോട്ടം നല്‍കി. അവരുടെ നില സ്ഥിരമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അതേ ദിവസം തന്നെ അവരെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്കയക്കുകയായിരുന്നു

Related Articles

Back to top button
error: Content is protected !!