പ്രവാസികളുടെ തൊഴില്‍മാറ്റവും അനുമതിയില്ലാതെ നാടുവിടലും സംബന്ധിച്ച് ശുപാര്‍ശകളുമായി ശൂറ കൗണ്‍സില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസികളുടെ തൊഴില്‍മാറ്റവും അനുമതിയില്ലാതെ നാടുവിടലും സംബന്ധിച്ച് ശുപാര്‍ശകളുമായി ശൂറ കൗണ്‍സില്‍ രംഗത്ത്. തൊഴില്‍ കരാര്‍ കാലയളവില്‍ മാറ്റം അനുവദിക്കരുത്. അനുമതിയില്ലാതെ നാടുവിടാവുന്നവരുടെ തോത് 5 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കി ഉയര്‍ത്തണം. പരമാവധി മൂന്ന് തവണയേ തൊഴില്‍ മാറ്റം അനുവദിക്കാവൂ, തൊഴിലാളി മാറുന്ന കമ്പനിയുടെ സാമ്പത്തികവും നിയമപരവുമായ നില ഉറപ്പുവരുത്തണം, തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ഥിരം സമിതി വേണം. ഖത്തര്‍ ചേംബര്‍, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയമാണ് ഈ സമിതി രൂപീകരിക്കേണ്ടത്. ഒരു സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷം ജോലി മാറാന്‍ അനുവദിക്കുന്നവരുടെ എണ്ണം പതിനഞ്ച് ശതമാനത്തില്‍ കവിയരുത്, നിയമവിരുദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.