Breaking News

ഖത്തറില്‍ 97 % സ്‌ക്കൂള്‍ ജീവനക്കാരും വാക്‌സിനെടുത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 97 % സ്‌ക്കൂള്‍ ജീവനക്കാരും ഇതിനകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അഹ് മദ് അല്‍ ബശ്രി . ഖത്തര്‍ ടി.വിയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സ്‌ക്കൂളുകളിലും അധ്യാപക അധ്യാപകേതര ജീവനക്കാരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയയത്. മാര്‍ച്ച് 22 മുതല്‍ വാക്‌സിനെടുക്കാത്ത ജീവനക്കാരെ സ്‌ക്കൂളുകളില്‍ അനുവദിക്കുന്നില്ല. ചില പ്രത്യേക കേസുകളില്‍ പ്രതിവാര കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കുന്നവരെ അനുവദിക്കുന്നുണ്ട്

കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കുന്നു എന്നുറപ്പുവരുത്തുവാന്‍ സ്‌ക്കൂളുകളില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നിരന്തര പരിശോധനകള്‍ നടക്കുന്നുണ്ട്.

ഗവണ്‍മെന്റ് സ്‌ക്കൂളുകള്‍ വാര്‍ഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ് . സ്‌ക്കൂള്‍ കെട്ടിടങ്ങളൊക്കെ അണുമുക്തമാക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ പരീക്ഷക്ക് ശേഷവും ഇത് തുടരും. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പരീക്ഷക്ക് സ്‌ക്കൂളില്‍ ഹാജറാവണം. വാക്‌സിനേഷന്‍ അപ്പോയന്റ്‌മെന്റോ അതുപോലുള്ള കാരണങ്ങള്‍ കൊണ്ടോ പരീക്ഷക്ക് ഹാജറാവാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കും.

കോവിഡ് പ്രതിസന്ധിയില്‍ സാങ്കേതികമായ എല്ലാ സൗകര്യങ്ങളും സ്‌ക്കൂളുകള്‍ക്ക് നല്‍കിയതിനാല്‍ റിമോട്ട് ലേണിംഗും ബ്‌ളന്‍ഡഡ് ലേണിംഗും വിജയകരമായ പരീക്ഷണങ്ങളായിരുന്നു.

12 മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചതിനാല്‍ വേനലവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ തുറക്കുമ്പോള്‍ പഠന സാഹചര്യം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!