Uncategorized

താല്‍ക്കാലിക ലൈസന്‍സ് ( ലേര്‍ണേര്‍സ് ലൈസന്‍സ്) തീര്‍ന്നുപോയ പഠിതാക്കള്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള ഫീ ഒഴിവാക്കാന്‍ മന്ത്രി സഭ തീരുമാനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കൊറോണ കാരണം അടഞ്ഞുകിടന്ന സമയത്ത് ഡ്രൈവിംഗ് കോഴ്സ് പൂര്‍ത്തിക്കാനാവാതെ താല്‍ക്കാലിക ലൈസന്‍സ് ( ലേര്‍ണേര്‍സ് ലൈസന്‍സ്) തീര്‍ന്നുപോയ പഠിതാക്കള്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള ഫീ ഒഴിവാക്കാന്‍ മന്ത്രി സഭ തീരുമാനം.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ഇന്നു നടന്ന മന്ത്രിസഭയുടെ പതിവ് യോഗമാണ് തീരുമാനമെടുത്തത്.

മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് പഠിക്കാന്‍ താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയ ഡ്രൈവിംഗ് സ്‌കൂളുകളിലെ ട്രെയിനികളെ പുതുക്കല്‍ ഫീസില്‍ നിന്ന് ഒഴിവാക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

കരട് തീരുമാനപ്രകാരം, കൊറോണ പ്രതിസന്ധി നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 3 മുതല്‍ 2020 ഓഗസ്റ്റ് 1 വരെ ഡ്രെവിംഗ് സ്‌കൂളുകള്‍ അടച്ചതിനാല്‍ പല പഠിതാക്കളുടേയും താല്‍ക്കാലിക ലൈസന്‍സുകളുടെ കാലാവധി അവസാനിച്ചു. അവരുടെ പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാനാണ് തീരുമാനമായത്.

സ്‌കോളര്‍ഷിപ്പ് കമ്മിറ്റി പരിഷ്‌കരിക്കുന്നതിനുള്ള വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

സ്‌കോളര്‍ഷിപ്പുകള്‍ നിയന്ത്രിക്കുന്നതിനുള്ള 1976 ലെ നിയമം 9 ലെ വ്യവസ്ഥകള്‍ പ്രകാരം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഒരു സ്‌കോളര്‍ഷിപ്പ് കമ്മിറ്റി രൂപീകരിച്ച് സ്‌കോളര്‍ഷിപ്പ് നയം രൂപീകരിക്കുന്നതിനും രാജ്യത്തിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്.

Related Articles

Back to top button
error: Content is protected !!