Breaking News

ആഴ്ചയില്‍ ഒരു ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കും : ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി മുന്നോട്ടുപോകുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ വാക്സിനേഷന് യോഗ്യതയുളള 90 ശതമാനം പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്നും കോവിഡിനെ നേരിടുന്നതിനുളള ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു.

എജ്യുക്കേഷന്‍ സിറ്റി സ്പീക്കര്‍ സീരീസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ ഭാഗമായി ‘വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത്’ (വിഷ്) മായി സഹകരിച്ച് ‘ആന്‍ ഇഞ്ചക്ഷന്‍ ഓഫ് ഹോപ് വാക്സിനുകള്‍ മഹാമാരിയുടെ അവസാനം കുറിക്കുമോ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ഉള്ളതായി സംശയിക്കുന്നവരെ സ്‌ക്രീനിംഗ്, ഒറ്റപ്പെടുത്തല്‍ എന്നിവ പോലുള്ള ഫലപ്രദമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിച്ചാണ് കോവിഡിനെ പ്രതിരോധിക്കുന്നത്. അതോടൊപ്പം യോഗ്യരായവര്‍ക്ക് വാക്സിനും നല്‍കും.

വാക്സിന്‍ വികസനം, കോവിഡിന്റെ പുതിയ വകഭേദങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍, ഭാവിയിലെ അണുബാധയെ ചെറുക്കാനും ഒഴിവാക്കാനും ആവശ്യമായ ശ്രമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യ വിദഗ്ധരും പ്രാക്ടീഷണര്‍മാരും ഉള്‍പ്പെട്ടിരുന്ന പരിപാടിയിലാണ് ഡോ. അല്‍ ഖാല്‍ വിഷയമവതരിപ്പിച്ചത്.

കോവിഡ് -19 വാക്സിനേഷന്‍ പ്രചാരണം കാര്യക്ഷമവും ഊര്‍ജിതവുമാക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. അല്‍ ഖാല്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള 27 ആരോഗ്യ കേന്ദ്രങ്ങള്‍ ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 7 മുതല്‍ രാത്രി 11 വരെ വാക്സിന്‍ നല്‍കുന്നു. കൂടാതെ, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞങ്ങള്‍ അടുത്തിടെ വാക്സിനേഷന്‍ സെന്റര്‍ തുറന്നു, ഇത് ഒരു ദിവസം 8,000 ഡോസുകള്‍ നല്‍കാന്‍ കഴിയും, ”ഡോ. അല്‍ ഖാല്‍ പറഞ്ഞു.

വാക്സിന്‍ നല്‍കുന്നതിന് ഞങ്ങള്‍ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നഴ്സുമാരെ പരിശീലിപ്പിച്ചു. ഇപ്പോള്‍ അവര്‍ തങ്ങളുടെ മുന്‍നിരക്കാര്‍ക്ക് സ്വന്തം സൗകര്യങ്ങളില്‍ വാക്സിനേഷന്‍ നല്‍കുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രാലയം വൃദ്ധരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതാണ് മറ്റൊരു പ്രധാന പുരോഗതി.് ആരോഗ്യ കേന്ദ്രങ്ങളില്‍ വരാനും വാക്സിന്‍ എടുക്കാനും സാധിക്കാത്ത പ്രായമവര്‍ക്ക് വീട്ടിലെത്തി വാക്സിന്‍ കൊടുക്കുകയും കുടുംബാംഗങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുവരുന്നു.

കോവിഡ് -19 വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഖത്തര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓരോ രാജ്യത്തിനും കോവിഡ് വാക്സിനുകള്‍ക്ക് ന്യായമായതും തുല്യവുമായ രീതിയില്‍ ലഭിക്കുന്നു എന്നുറപ്പാക്കുന്നതിന് ഒന്‍പത് മാസം മുമ്പ് രൂപീകരിച്ച കോവാക്സ് എന്ന ആഗാള സംരംഭത്തിന്റെ ഭാഗമാണ് ഖത്തര്‍.

കോവിഡ് -19 വാക്സിനേഷന്‍ പ്രചാരണ വേളയുടെ തുടക്കത്തില്‍ വാക്സിന്‍ സുരക്ഷയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത് ആളുകള്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കാന്‍ കാരണമായി.

‘എന്നാല്‍ ശരിയായ സന്ദേശം ജനങ്ങളിലെത്തിക്കുവാന്‍ തെളിിവുകള്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും കമ്മ്യൂണിറ്റി കണക്കുകളും പ്രചരിപ്പിക്കുന്നതിനായി ഞങ്ങള്‍ ഒരു ഗ്രൂപ്പ് സ്ഥാപിച്ചു,’

നാഷണല്‍ കോവിഡ് -19 വാക്സിനേഷന്‍ പ്രചാരണവും അത് നടപ്പിലാക്കുന്ന രീതിയും മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി സ്വീകരിക്കാമെന്ന് ഡോ. അല്‍ ഖാല്‍ പറഞ്ഞു

Related Articles

Back to top button
error: Content is protected !!