- June 26, 2022
- Updated 11:47 am
NEWS UPDATE
ഖത്തറില്‍ ഇന്ന് 467 പേര്‍ക്ക് കോവിഡ്, 402 പേര്‍ക്ക് രോഗമുക്തി, ഒരു മരണവും
- February 28, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര………………………………………………………………………………………….
ദോഹ. ഖത്തറില്‍ ഇന്ന് 467 പേര്‍ക്ക് കോവിഡ്, 402 പേര്‍ക്ക് രോഗമുക്തി. ഒരു മരണവും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9158 പരിശോധനകളില്‍ 39 യാത്രക്കാര്‍ക്കം 467 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 402 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9785 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 682 ആയി. 9 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 105 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 90കാരന്‍ മരിച്ചു. ഇതോടെ മൊത്തം മരണം 258 ആയി.