ചെടി നടല്‍ പദ്ധതിയില്‍ അല്‍ ഖോറിലെ കുട്ടികളും പ്രദേശ വാസികളും അണി നിരന്നപ്പോള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പബ്ളിക് വര്‍ക്സ് അതോരിറ്റിയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ചെടി നടല്‍ പദ്ധതിയില്‍ അല്‍ ഖോറിലെ കുട്ടികളും പ്രദേശ വാസികളും അണി നിരന്നു. അല്‍ ഷമാല്‍ റോഡിനെ അല്‍ ഖോര്‍ സിറ്റിയുമായി ബന്ധപ്പിക്കുന്ന ഏരിയയിലാണ് പരിപാടി നടന്നത്.
റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് ചെടിനടല്‍ പരിപാടി സംഘടിപ്പിച്ചത്.
സമൂഹവും കുട്ടികളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉല്‍കൊള്ളണമെന്നും ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ് പരിസ്ഥിതി സംരംക്ഷണം സാധ്യമാവുകയെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അബ്ദുല്ല മിഖ്ലാദ് അല്‍ മുറൈഖി, എ ഫ്ളവര്‍ ഈച്ച് സ്പ്രിംഗ് പ്രോഗ്രാം ചെയര്‍മാനും സ്ഥാപകനുമായ ഡോ. സൈഫ് അല്‍ ഹാജിരി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാജ്യത്ത് ഹരിത മേഖലകള്‍ വര്‍ദ്ധിപ്പിച്ച് പരിസ്ഥിതി സംരംക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം സൗന്ദര്യവും സൗകര്യവുമൊരുക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിത്.