റമദാനില്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ പ്രത്യേക വിലക്കിഴിവില്‍ ലഭ്യമാക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. റമദാന്‍ മാസത്തോടനുബന്ധിച്ച് അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവില്‍ ലഭ്യമാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജബര്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. സാധനങ്ങളുടെ ഗുണനിലവാരവും വിലയും ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം കണിശമായ മേല്‍നോട്ടവും പരിശോധനയും നടത്തുമെന്നും ഖത്തര്‍ ടി.വിയുടെ പ്രത്യേക പരിപാടിയില്‍ അദ്ദേഹം പറഞ്ഞു
പഴങ്ങളുടേയും പച്ചക്കറികളുടേയും വിതരണത്തിലും വിപണനത്തിലും മന്ത്രാലയത്തിന്റെ മേല്‍നോട്ടമുണ്ടായത് ഗുണനിലവാരമുള്ള സാധനങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കുവാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. മല്‍സ്യം, സീ ഫുഡ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
മന്ത്രാലയത്തിന്റെ ഉപഭോക്തൃസംരക്ഷണ വകുപ്പ് കണിശമായ പരിശോധനകള്‍ തുടര്‍ച്ചയായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.