Uncategorized

ഡോ. വണ്ടൂരിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് വണ്ടൂരില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ അന്തരിച്ച ഡോ. വണ്ടൂര്‍ അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരാണ് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ടിരിക്കുന്നത്.

കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ സാമൂഹ്യ ജീവിതത്തില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ച ഡോ. വണ്ടൂരിന് ജനമനസുകളിലുള്ള സ്വാധീനമാണ് ഈ അനുശോചന പ്രവാഹം അടയാളപ്പെടുത്തുന്നത്.

മൃതദേഹം ബാംഗ്ളൂരില്‍ നിന്നും ഇന്നലെ രാത്രിയോടെ തന്നെ വണ്ടൂരിലെത്തിച്ചിട്ടുണ്ട്. ജര്‍മനിയിലുള്ള മകന്‍ ഇന്ന് ഉച്ഛയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡോ. വണ്ടൂരിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് അദ്ദേഹത്തിന്റെ ജന്മനാടായ വണ്ടൂരില്‍ നടക്കുമെന്ന് കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഹാജി കെ.വി. അബ്ദുല്ലക്കുട്ടി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!